ഡോ. വഹാബ് ചെറുവാടിക്ക് സ്വീകരണം
ദോഹ. അറബി കലിഗ്രാഫിയില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. കെ.വി. അബ്ദുല്‍ വഹാബിന് കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.
കുടുംബത്തിന്റെ ഉപഹാരം ഉമ്മ കുഞ്ഞാമിന വഹാബിന് സമര്‍പ്പിച്ചു .വഹാബ് അറബിക് കലിഗ്രാഫിയില്‍ തീര്‍ത്ത സ്‌നേഹോപഹാരം ഉമ്മക്ക് കൈമാറി.
പ്രശസ്ത കലിഗ്രാഫറും ലിംക ബുക്ക്‌സ് ഓഫ് റിക്കാര്‍ഡ് സ്, ഗിന്നസ് ബുക്ക് വേള്‍ഡ് റിക്കാര്‍ഡ് ജേതാവുമായ കലീലുല്ല ചെംനാടിന്റെ വരകളോട് കൂടിയ ഉപഹാരം സുല്‍ത്താന മ്യൂസിക്ക് അക്കാദമിക്ക് വേണ്ടി സി.വി.എ. കുട്ടി ചെറുവാടി സമര്‍പ്പിച്ചു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍ ഉത്ഘാടനം ചെയ്തു. കെ.വി.അബ്ദുറഹിമാന്‍,അ ഇ മൊയ്തീന്‍, ബാപ്പു ചേറ്റൂര്‍, ഡോ: ഒ.സി. കരീം, ഡോ: മുജീബ് കെ.ജി, ഡോ: റിയാസ് നെച്ചിക്കാട്ട് , മജീദ് പന്നിക്കോട്, കെ.വി.അബ്ദുസ്സലാം, സി.വി.എ. കുട്ടി. ചെറുവാടി, ആയിഷ ചേലപ്പുറത്ത്, അസീസ് കുന്നത്ത്, സലീം വെട്ടുപാറ, അബ്ദുല്‍ ഖയ്യൂം ,ഹുസൈന്‍ പുറായിക്കണ്ടി ,അബ്ദുല്‍ ഖയ്യൂം ,സൈഫുന്നിസ , മുഹമ്മദ് സിനാന്‍ കെ.വി., മുഹമ്മദ് ഷഫീഖ്, കുഞ്ഞി ബംഗാളത്ത്, നജീബ് വി.പി,ശുഹൈബ് കൊട്ടുപ്പുറത്ത് ,സമദ് എലിയങ്ങോട്ട് സംബന്ധിച്ചു.
കുഞ്ഞുന്നാളിലെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന് കഠിനപ്രയത്‌നത്തിലൂടെ ഉന്നതിയിലെത്തിയ സാഹചര്യങ്ങള്‍ , അറബി ഭാഷയിലെ അലങ്കാര ലിപികള്‍, ചിത്രകല, അറബി കലിഗ്രാഫിയിലെ നൂതന സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ച ഡോക്ടര്‍ അബ്ദുല്‍ വഹാബിന്റെ പ്രഭാഷണം നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായിരുന്നു