Local News
ഹിജ്‌റ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ : ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ (സി.ഐ.സി.) റയ്യാന്‍ സോണ്‍ ‘അതിജീവനത്തിന്റെ ഹിജ്റ’ എന്ന തലക്കെട്ടില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
സി.ഐ.സി. റയ്യാന്‍ സോണ്‍ പ്രസിഡന്റ് ടി.കെ. സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ നാസര്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായില്‍ മുനഫറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം നന്ദി പ്രകാശിപ്പിച്ചു.