മാര്‍ത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്റര്‍ മുപ്പതാം വാര്‍ഷിക ദിനം ആഘോഷിച്ചു
ദോഹ. മാര്‍ത്തോമ കോളേജ് അലുംനി, ദോഹ ചാപ്റ്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷം ദോഹ സാത്തര്‍ റെസ്റ്റോറെന്റില്‍ നടന്നു.
പരിപാടിയില്‍ കോളേജ് അലുംനി പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു.
മാര്‍ത്തോമാ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും, ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ.ഫാ. ഫെവിന്‍ ജോണ്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാര്‍ത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്റര്‍ അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബത്തിനുള്ളില്‍ ബന്ധം, വളര്‍ച്ച, മികവ് എന്നിവ വളര്‍ത്തിയെടുക്കാന്‍ അലുംനി കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്നും മാര്‍ത്തോമാ കോളേജിന്റെ പൈതൃകം ഉയര്‍ത്താനും ലോകത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്താനും ദോഹ അലുംനിക് സാധിക്കട്ടെ എന്നും ഫാദര്‍ ഫെവിന് ജോണ്‍ അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി നിഷാ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജേക്കബ് എം മാത്യു വാര്‍ഷിക കണക്കും അവതരിപ്പിച്ചു
കള്‍ച്ചറല്‍ സെക്രട്ടറി സിബു എബ്രഹാം മീറ്റിംഗിന് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്‍വിയോണ്മെന്റ് സയന്‍സില്‍ ബിരുദം നേടി ഖത്തര്‍ അമീറില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയ ജോഷ് ജോണ്‍ ജിജിനെ ആദരിച്ചു. 10,+2 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയവരേയും ചടങ്ങില്‍ ആദരിച്ചു.
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളാല്‍ സംഗമം ഉജ്ജ്വലമായി.മീറ്റിംഗിന് കമ്മിറ്റി അംഗങ്ങളായ സിജു മോഹന്‍ .റോണി എബ്രഹാം ,ജിജി ജോണ്‍ , ജെന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി .