Local News

ഗള്‍ഫ് സിനിമ കോംപ്‌ളക്‌സ് സിനിമ മ്യൂസിയമാക്കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ്


അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹയിലെ ആദ്യ സിനിമ എന്ന നിലക്കും നിരവധി കലാസാംസ്‌കാരിക പരിപാടികളുടെ വേദി എന്ന നിലക്കും ശ്രദ്ധേയമായ ഗള്‍ഫ് സിനിമ കോംപ്‌ളക്‌സ് സിനിമ മ്യൂസിയമാക്കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ് . 1972-ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത സമുച്ചയത്തിന് പുതിയ ജീവിതം കൊണ്ടുവരാനാണ് ഈ പങ്കാളിത്തം ശ്രമിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായ ഈ സമുച്ഛയം പുതിയ രൂപഭാവങ്ങളോടെ സജീവമാകുമ്പോള്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ചലനങ്ങളുടെ ഓര്‍മകളും പുനര്‍ജനിക്കും.

ഖത്തര്‍ മ്യൂസിയംസ് ഗള്‍ഫ് സിനിമ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രം ചരിത്ര സമുച്ചയത്തിന്റെ സംരക്ഷണവും പുനരധിവാസ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകും, സമകാലിക പുരോഗതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് ശ്രമം.

Related Articles

Back to top button
error: Content is protected !!