Local News
‘പറങ്കിപ്പടയും കുഞ്ഞാലി മരക്കാരും’ കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിന് സമ്മാനിച്ചു
ദോഹ. ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ പശ്ചാത്തലമാക്കി പ്രൊഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ രചിച്ച പറങ്കിപ്പടയും കുഞ്ഞാലി മരക്കാരും കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിന് സമ്മാനിച്ചു. കിംഗ് സല്‍മാന്‍ ഗ്‌ളോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വോജിന്റെ ഇന്ത്യയിലെ അറബി മാസാചരണ പരിപാടികളുടെ ഭാഗമായി കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ പുസ്തകം ഏറ്റുവാങ്ങി. അ ഭാഷാ വിഭാഗം ഡീന്‍ ഡോ.മൊയ്തീന്‍ കുട്ടി എബി, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍ , ഡോ. മുനീര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.