Local News

സക്സസ് മന്ത്രാസ് ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് ദോഹയില്‍ പ്രകാശനം ചെയ്തു.സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
എന്‍.വി.ബി.എസ് സിഇഒ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി .

ഗള്‍ഫ് എയര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് ഖലീല്‍ അല്‍ നാസര്‍, ഹോംസ് ആര്‍ അസ് ജനറല്‍ മാനേജര്‍ രമേഷ് ബുല്‍ചന്ദനി, നോര്‍ക്ക റൂട്സ് ഡയറക്ടര്‍ സി.വി.റപ്പായ്, എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.പി.ഷാഫി ഹാജി, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, പി.എം.സി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, ക്ളിക്കോണ്‍ കണ്‍ട്രി മാനേജര്‍ അബ്ദുല്‍ അസീസ്, സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍.ബാബുരാജന്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബു, ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ് മാന്‍ കല്ലന്‍, വെസ്റ്റ് പാക് മാനേജര്‍ സയ്യിദ് മഷൂദ് തങ്ങള്‍ തുടങ്ങിയവര്‍, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് മുന്‍ പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍, ഫ്‌ളൈ നാസ് ഖത്തര്‍ മാനേജര്‍ അലി ആനക്കയം ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

വൈജ്ഞാനിക വിസ്ഫോടനവും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റങ്ങളും ജീവിതത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ പ്രതിസന്ധികളില്‍ തളര്‍ന്നുവീഴാതെ ആത്മവിശ്വാസത്തോടെ പിടിച്ചുനില്‍ക്കുവാനും ലക്ഷ്യം നേടാനും എല്ലാ വിഭാഗമാളുകള്‍ക്കും പ്രചോദനം ആവശ്യമാണെന്നും സക്സസ് മന്ത്രാസ് പോലുള്ള മോട്ടിവേഷണല്‍ ഗ്രന്ഥങ്ങള്‍ ഈ രംഗത്ത് ഏറെ പ്രയോജനപ്പെടുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍
അഭിപ്രായപ്പെട്ടു. സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ആത്മവിശ്വാസവും ഊര്‍ജവും നല്‍കുവാന്‍ സഹായകമായ സക്സസ് മന്ത്രാസ് പ്രശംസനീയമായ ഒരു സംരംഭമാണ്. ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാനും പ്രവര്‍ത്തിപഥത്തില്‍ മുന്നേറാനും ഇത്തരം പ്രചോദനങ്ങള്‍ ഫലം ചെയ്യുമെന്ന് യോഗം വിലയിരുത്തി .

മോട്ടിവേഷണല്‍ പുസ്തകങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുക മാത്രമല്ല ഏത് പ്രതിസന്ധിയേും അതിജീവിക്കുവാനുള്ള കരുത്തും ആവേശവും നല്‍കും. ഹോം ലൈബ്രറികളിലും ഓഫീസ് ലൈബ്രറികളിലും അലങ്കാരമെന്നതിലുപരി നിത്യവും ഉപയോഗമുള്ള ഒരു വഴികാട്ടിയായി സക്സസ് മന്ത്രാസ് മാറുമെന്ന് പ്രസംഗര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!