Breaking News
ഖത്തറിലേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്റെ ലഗേജില്‍ വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിരോധിത ലിറിക ഗുളികകള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. 13,579 ഗുളികകളാണ് പിടിച്ചത്.