ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ – ഒപ്പാഖ് ഓണാഘോഷം ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ഓണാട്ടുകര നിവാസികളുടെ കൂട്ടായ്മയായ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണപ്പുലരി 2024 എന്ന പേരില്‍ സംഘടിപ്പിച്ച ഒപ്പാഖ് ഓണാഘോഷം ശ്രദ്ധേയമായി . റോയല്‍ പാലസ് റസ്റ്റോറന്റില്‍ നടന്ന ആഘോഷത്തില്‍ മാവേലി വരവും, ഓണസദ്യയും, നൃത്തവും സംഗീതവിരുന്നുമായി ഓണാട്ടുകര കുടുംബാംഗങ്ങളോടൊപ്പം ദോഹയിലെ മറ്റു കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും, റിഥം മ്യൂസിക് ബാന്റും ഒത്തുചേര്‍ന്നുകൊണ്ട് ഓണാഘോഷം അവിസ്മരണീയമാക്കി.

2023-24 അധ്യയനവര്‍ഷത്തിലെ പത്താം ക്ലാസ്, പ്ലസ് ടു വിജയികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാട്ടുകര കുടുംബാംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായധനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറി.

ഒപ്പാഖ് പ്രസിഡന്റ് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി സെക്രട്ടറി എബ്രഹാം .കെ. ജോസഫ് , ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗം സജീവ് സത്യശീലന്‍, ചലച്ചിത്രതാരം ഹരി പ്രശാന്ത് വര്‍മ്മ, സാമൂഹിക പ്രവര്‍ത്തകനും ലോക കേരളസഭ അംഗവുമായ അബ്ദുല്‍റൗഫ് കൊണ്ടോട്ടി, അല്‍ റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ .കണ്ണു ബേക്കര്‍, കെബിഎഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സി.ജി.പ്രശാന്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിജിന നൗഷാദ് നന്ദിയും പറഞ്ഞു.