സൗഹൃദോണം ’24 സംഘടിപ്പിച്ചു
ദോഹ. ബര്‍വ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ മറം , സൗഹൃദോണം ’24 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മദീനതന കമ്മ്യൂണിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മദീനതന നിവാസികളായ എണ്ണൂറോളം മലയാളികള്‍ പങ്കെടുത്തു.
പരമ്പരാഗത വസ്ത്രങ്ങളില്‍ വന്ന കുടുംബങ്ങളും , പൂക്കളവും , മാവേലിയും നാട്ടിലെ ഓണ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയും , വിഭവ സമൃദ്ധമായ ഓണസദ്യയും എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ച്ചയായി. ധ്വനി ഖത്തര്‍ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, ഉറിയടി , വടംവലി തുടങ്ങിയ വിവിധ ഓണക്കളികള്‍ ആഘോഷത്തെ ആവേശകരമാക്കി. ഷബീര്‍ ഹംസ, റീമ സച്ചിന്‍ , മീനു , ബിനീഷ് , നിഷാദ് തുടങ്ങിയര്‍ ഓണക്കളികള്‍ക്ക് നേതൃത്വം നല്‍കി. വൈകീട്ട് 6 മണിമുതല്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.
അക്വാ ശുവര്‍ റാഫിള്‍ ഡ്രോയില്‍ അരുണ്‍ എസ് നായര്‍ വിജയിയായി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അഫ്‌സല്‍ ചെറിച്ചി , ഡോ : ജുബിന്‍ , അരുണ്‍ തോമസ്, ധന്യ അജിത് , തസ്‌നീമ ഫൈസല്‍ , നിമിത, അമീന തുടങ്ങിയവര്‍ നല്‍കി. വിവിധ കലാപരിപാടികള്‍ക്ക് ധന്യ, സുനില്‍, രജനി, അനീന, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്‍വീനര്‍ സമീര്‍ അഹ്‌മദ് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. വസീഫ് ഫെസിലിറ്റി മാനേജര്‍ റെയ്ഹാന്‍ ഉമര്‍ , പ്രോപ്പര്‍ട്ടി സൂപ്പര്‍വൈസര്‍ മോന ഹസന്‍ , മലബാര്‍ ഗോള്‍ഡ് ഡെപ്യൂട്ടി ഹെഡ് യഹ് യ ഗഫൂര്‍ , സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍ , ലുലു മദിനത്തിന ബ്രാഞ്ച് മാനേജര്‍ ഇന്ദ്ര , ഗള്‍ഫ് മാധ്യമം സര്‍ക്യൂലഷന്‍ ഹെഡ് നബീല്‍ മാരാത്ത് , അമേരിക്കന്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ , ഗുഡ് വില്‍ ഫുഡ് സ്റ്റഫ് എംഡി മര്‍വാന്‍ അബ്ദുല്ല, ചായക്കട റെസ്റ്റോറന്റ് പ്രധിനിതി ഷാനി ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു . ശകീറ അഫ്‌സല്‍ സ്വാഗതവും സാബിക് മുതുവാട്ടില്‍ നന്ദിയും പറഞ്ഞു. ആഷിക് മാഹി , ഫൗമിസാ എന്നിവര്‍ അവതാരകരായിരുന്നു