സമീക്ഷ ‘പ്രതിഭകള്‍ക്കൊപ്പം ഒരു സായാഹ്നം ‘ ശ്രദ്ധേയമായി

ദോഹ. കെഎംസിസി സ്റ്റേറ്റ് കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ ‘പ്രതിഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍ മാഷിനും പി കെ പാറക്കടവിനും കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ് ,മറ്റു ഭാരവാഹികള്‍ ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തു സ്വീകരണം നല്‍കി .
സമീക്ഷ ചെയര്‍മാന്‍ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് ജനറല്‍ സിക്രട്ടറി സലിം നാലകത്ത് ഉദഘാടനം നിര്‍വ്വഹിച്ചു . മൈക്രോ സെക്കന്‍ഡുകള്‍ കേള്‍വിയിലും വായനയിലും അധിനിവേശം നടത്തുന്ന കാലത്ത് കവിതയിലും കഥയിലും ഇരുവരും സ്വീകരിക്കുന്ന ചുരുക്കെഴുത്തിന്റെ ശൈലി പുതിയ കാലത്ത് ഏറെ സ്വീകാര്യതയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു .ഇരുവര്‍ക്കുമുള്ള സമീക്ഷയുടെ സ്‌നേഹോപഹാരവും അദ്ദേഹം നല്‍കി .
എഴുത്തിന്റെ പിറകിലെ അനുഭവങ്ങളും പുതിയ കാല വായന രീതിയെയും തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുവരും സദസ്സുമായി സംവദിച്ചു . കുട്ടികള്‍ക്ക് ഇണങ്ങുന്ന നിലയില്‍ അവരുടെ വായനയെ ക്രമീകണമെന്നും അധ്യാപകര്‍ക്ക് അതില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . പ്രായം എഴുത്തിനു ഒരു തടസ്സമാകരുതെന്നും പ്രായത്തെ എഴുത്തിനുള്ള വര്‍ഷങ്ങളുടെ പിന്‍ബലമായി കാണണമെന്നും ആ ബോധ്യത്തോടെ എഴുത്തിനെ സമീപിച്ചാല്‍ വലിയ വര്‍ദ്ധനവ് സാധ്യമാകുമെന്നും പങ്കുവെച്ചു . കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് ട്രഷറര്‍ പി എസ് എം ഹുസൈന്‍ ,ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ഓഥേഴ്സ് ഫോറം അംഗം തന്‍സീം കുറ്റ്യാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . കെഎംസിസി ഖത്തര്‍ രാഷ്ട്രീയ പഠന ഗവേഷണ വിഭാഗം ധിഷണ സി.എച് ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുള്ളറ്റിന്‍ ധിഷണ ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി . സമീക്ഷ കണ്‍വീനര്‍ ഷെഫീര്‍ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയര്‍മാന്‍ ബഷീര്‍ ചേറ്റുവ നന്ദിയും രേഖപ്പെടുത്തി . സമീക്ഷ വൈസ് ചെയര്‍മാന്‍മാരായ വീരാന്‍ കോയ പൊന്നാനി . ഖാസിം അരിക്കുളം , അജ്മല്‍ ഏറനാട് , കണ്‍വീനര്‍മാരായ ഇബ്രാഹിം കല്ലിങ്ങല്‍ , സുഫൈല്‍ ആറ്റൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .