ഈദുല്‍ അദ്ഹ സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറില്‍ സ്വദേശികളും വിദേശികളും ഈദുല്‍ അദ്ഹ സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ലുസൈല്‍ ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.
എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആയിരങ്ങളാണ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്.