കാലിക്കറ്റ് സര്‍വകലാശാലയില്‍ സൗജന്യ യു.ജി.സി. നെറ്റ് പരിശീലനത്തിന് തുടക്കമായി
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സി. നെറ്റ് സൗജന്യ പരിശീലനത്തിന് തുടക്കമായി. കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലാ ഫണ്ടോടു കൂടിയാണ് പരിശീലനം.
പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ മേധാവി ഡോ. സി. സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ടി. വസുമതി, ഗൈഡന്‍സ് ബ്യൂറോ ഉപമേധാവി ടി. അമ്മര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ സി. കെ. ഷിജിത്ത്, എം. വി. സക്കറിയ, പി. ഹരിഹരന്‍ തുടങ്ങിയര്‍ സംസാരിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സ് അസി. പ്രൊഫ. ഡോ. കെ. വി. മുഹമ്മദ് ക്ലാസെടുത്തു. 12 ദിവസമാണ് പരിശീലനം