Breaking News
സംസ്‌കാരം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം അറബിയിലെ എ ഐ നവീകരണത്തിന് നേതൃത്വം നല്‍കി ഫനാര്‍
ദോഹ.അറബ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്റ്റായ ഫനാര്‍, ഖത്തര്‍ നാഷണല്‍ വിഷന്‍ 2030, ഡിജിറ്റല്‍ അജണ്ട 2030 ന്റെ ലക്ഷ്യങ്ങള്‍ എന്നിവയുമായി യോജിപ്പിച്ച്, അറബി ഭാഷയെയും സംസ്‌കാരത്തെയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുമായി ബന്ധിപ്പിക്കുന്നു. ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അടുത്തിടെ അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.