വെല്‍ഫെയര്‍ പാര്‍ട്ടി കീഴാറ്റൂര്‍ പഞ്ചായത്ത് ട്രഷറര്‍ എം ടി റഷീദിന് സ്വീകരണം

ദോഹ. വെല്‍ഫെയര്‍ പാര്‍ട്ടി കീഴാറ്റൂര്‍ പഞ്ചായത്ത് ട്രഷറര്‍ എം ടി റഷീദിന് പ്രവാസി വെല്‍ഫെയര്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.
പരിപാടിയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി നിര്‍ദ്ദേശിക്കുകയും, നാട്ടിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു .
മണ്ഡലം പ്രസിഡണ്ട് യാസര്‍ എം.ടി , സെക്രട്ടറി ഷാക്കിര്‍ കെ, നാസര്‍ പി, മുഹമ്മദലി, ഫവാസ് കെ.വി
എന്നിവര്‍ സംസാരിച്ചു.
ശിബ്ലി എസ്.പി പരിപാടി നിയന്ത്രിച്ചു.