കത്താറ കള്‍ചറല്‍ വില്ലേജില്‍ അര്‍മീനിയന്‍ കോര്‍ണര്‍ അനാച്ഛാദനം ചെയ്തു
![](https://internationalmalayaly.com/wp-content/uploads/2025/02/armenia-1120x747.jpg)
ദോഹ: കത്താറ കള്‍ചറല്‍ വില്ലേജില്‍ അര്‍മീനിയന്‍ കോര്‍ണര്‍ അനാച്ഛാദനം ചെയ്തു. കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയും ”മൈ സ്റ്റെപ്പ്” ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അന്ന ഹക്കോബിയാനെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അര്‍മീനിയന്‍ കോര്‍ണര്‍ അനാച്ഛാദനം ചെയ്തത്. കത്താറ ജനറല്‍ മാനേജര്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പരിപാടിക്ക് നേതൃത്വം നല്‍കി.
കത്താറയുടെ സാംസ്‌കാരിക ഭൂപ്രകൃതിക്ക് ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലാണ് അര്‍മീനിയന്‍ കോര്‍ണര്‍ . കത്താറ പോയട്രി കൗണ്‍സിലിന് സമീപം സ്ഥിതി ചെയ്യുന്ന ഈ കോര്‍ണര്‍ ഖത്തറും അര്‍മേനിയയും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്നു. വിഖ്യാത കലാകാരനായ വാനന്ദ് ഷിറാസിന്റെ ‘ചങ്ങലകളില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്ന കലാസൃഷ്ടിയാണ് ഇത് അവതരിപ്പിക്കുന്നത്, സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യരാശിയുടെ ശാശ്വതമായ പോരാട്ടത്തെ ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു സൃഷ്ടിയാണിത്.