Breaking News
ഫെബ്രുവരി 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഈജിപ്ത്

ദോഹ. ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട പുതിയതും അപകടകരവുമായ സംഭവവികാസങ്ങളെ ഉച്ചകോടി അഭിസംബോധന ചെയ്യുന്നതിനായി ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അറബ് ലീഗ് ഉച്ചകോടിയുടെ നിലവിലെ പ്രസിഡന്റായ ബഹ്റൈനുമായും അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റുമായും ഏകോപിപ്പിച്ചാണ് ഉച്ചകോടി വിളിച്ചുകൂട്ടുന്നതെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിച്ചു.
ഉച്ചകോടി അഭ്യര്‍ത്ഥിച്ച പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി വിപുലമായ കൂടിയാലോചനകള്‍ക്കും ഏകോപനത്തിനും ശേഷമാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.