നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ യില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടുമായി ഖത്തര്‍ എയര്‍വേയ് സ്

ദോഹ. ഈദുല്‍ ഫിത്വര്‍ അവധി കാലത്ത് എയര്‍പോര്‍ട്ടില്‍ തിരക്ക് കുറക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും നേരത്തെ ചെക്ക് ഇന്‍ ചെയ്യുവാന്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരെ ആഹ്വാനം ചെയ്തു.
യുഎസ്, കാനഡ വിമാനങ്ങള്‍ ഒഴികെ, ഏപ്രില്‍ 5 വരെ , പുറപ്പെടുന്നതിന് 12 മുതല്‍ 4 മണിക്കൂര്‍ മുമ്പ് വരെ, ഇക്കണോമി യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നേരത്തെയുള്ള ചെക്ക്-ഇന്‍ ലഭ്യമാണ്. നേരത്തെയുള്ള ചെക്ക്-ഇന്‍ ഉപയോഗിക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഖത്തര്‍ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളില്‍ 10% കിഴിവ് ലഭിക്കും.