പതിനായിരങ്ങളെ ആകര്‍ഷിച്ച് കതാറയിലെ ആഘോഷപരിപാടികള്‍

ദോഹ. ഈദുല്‍ ഫിത്വറിന് പതിനായിരങ്ങളെ ആകര്‍ഷിച്ച് കതാറയിലെ ആഘോഷപരിപാടികള്‍ . സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഈദ് ദിവസം കതാറയിലേക്കൊഴുകിയത്.
വൈകുന്നേരം 5 മണിയോടെ ആരംഭിച്ച ഒഴുക്ക് രാത്രി വൈകി വരെ തുടര്‍ന്നു. വെടിക്കെട്ടുകളും മറ്റു വിനോദ പരിപാടികളും വിശാലമായ ബീച്ചുമൊക്കെയാണ് ജനങ്ങളെ ആകര്‍ഷിച്ചത്.