ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി കെ ടി ജോര്‍ജ് ഫൗണ്ടേഷന് രണ്ട് സെറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമ്മാനിച്ചു

ദോഹ. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മുന്‍ പറവൂര്‍ എംഎല്‍എയും മന്ത്രിയും ആയിരുന്ന കെ ടി ജോര്‍ജിന്റെ പേരിലുള്ള കെ ടി ജോര്‍ജ് ഫൗണ്ടേഷന് രണ്ട് സെറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമ്മാനിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ ടി ജോര്‍ജ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷാരോണ്‍ പനക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി സ് അബ്ദുല്‍ റെഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ പുന്നൂരാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യയാക്കോസ്, ജില്ലാ സെക്രട്ടറി അന്‍ഷാദ് ആലുവ എന്നിവര്‍ ചേര്‍ന്നാണ് സിലിണ്ടറുകള്‍ കൈമാറിയത്.