
ഡിയര്‍ ഫാദര്‍ മലയാള ആല്‍ബം റിലീസിംഗ് നാളെ
ദോഹ : എഫ്.ഇസഡ് മീഡിയയുടെ ബാനറില്‍ നജീബ് ചപ്പരപ്പടവ് നിര്‍മിച്ച് ഫിറോസ് എം.കെ സംവിധാനം ചെയ്ത ഡിയര്‍ ഫാദര്‍ മലയാള ആല്‍ബം റിലീസിംഗ് നാളെ.
ഫാദേഴ്സ് ഡേ ദിനമായ ജൂണ്‍ 20ന് എസ്സാര്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയും മലയാളം 98.6 എഫ്.എം റേഡിയോയിലൂടെയുമാണ് റിലീസ് ചെയ്യുന്നത്.
നിരവധി ഷോർട് ഫിലിമുകളിലും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയനായ ഫിറോസ് എം കെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ അച്ഛനും മകനുമായി അഭിനയിച്ചിരിക്കുന്നത് സാം കുരിശിങ്കലും ഡാൻ മാർട്ടിനുമാണ്
ഒരു മകന്റെ അച്ചനോടൊപ്പമുള്ള ഓര്‍മകള്‍ മനോഹരമായ വരികളിലൂടെ ചിത്രീകരിക്കുന്ന ആല്‍ബത്തിന്റെ മ്യൂസികും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് മന്‍സൂര്‍ ഫമിയാണ്. പള്ളിയില്‍ മണികണ്ഠന്റേതാണ് വരികള്‍. പ്രോഗ്രാമിംഗ് രാം സുരേന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മുഹമ്മദ് ഷായും അസോസിയേറ്റ് ഡയറക്ടര്‍ ഷംസീര്‍ അബ്ദുല്ലയുമാണ്.