ലുസൈല്‍ കോവിഡ് 19 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ഇന്നോടെ പ്രവര്‍ത്തനമവസാനിപ്പിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ കോവിഡ് 19 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ഇന്നോടെ പ്രവര്‍ത്തനമവസാനിപ്പിക്കുന്നു . ചൂട് കൂടിയതും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതുമാണ് കാരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വകറയിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ജൂണ്‍ 30 ഓടെ പ്രവര്‍ത്തനമവസാനിപ്പിക്കും.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രവും ജൂണ്‍ 29 ന് പ്രവര്‍ത്തനമാവസാനിപ്പിക്കുമെന്ന് മന്ത്രാലയം അഠിയിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ലുസൈലിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചത്.അല്‍ വക്രയിലെ കേന്ദ്രം മാര്‍ച്ച് 27 നും പ്രവര്‍ത്തനമാരംഭിച്ചു. ലക്ഷക്കണക്കിിനാളുകളാണ് ഈ രണ്ട്് കേന്ദ്രങ്ങളില്‍ നിന്നുമായി വാക്‌സിനെടടുത്തത്.
അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കാനാണ് ഫെബ്രുവരിയില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ സെന്റര്‍ പ്രധാനമായും സ്ഥാപിച്ചത്. 6 ലക്ഷത്തിലധികമാളുകളാണ് ഈ കേന്ദ്രതത്തില്‍ നിന്നും വാക്‌സിനെടുത്തത്.