ഖത്തറില്‍ വേനല്‍ക്കാല വിശ്രമനിയമം ലംഘിച്ച 232 വര്‍ക് സൈറ്റുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ വേനല്‍ക്കാല വിശ്രമനിയമം ലംഘിച്ച 232 വര്‍ക് സൈറ്റുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. വേനല്‍ ചൂട് പരിഗണിച്ച് തുറന്ന വര്‍ക് സൈറ്റുകളിലും മറ്റും ഔട്ട്‌ഡോര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിച്ചതിന്് 232 വര്‍ക്ക് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതായി ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
വേനല്‍ക്കാല വിശ്രമനിയമമനുസരിച്ച് തൊഴിലുടമ ദൈനംദിന പ്രവൃത്തി സമയം നിര്‍ണ്ണയിക്കാന്‍ ഒരു ഷെഡ്യൂള്‍ നിശ്ചയിക്കണമെന്നും എല്ലാ തൊഴിലാളികള്‍ക്കും കാണാന്‍ എളുപ്പമാക്കുന്നതിന് ഈ ഷെഡ്യൂള്‍ ദൃശ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്. ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ നിരന്തരമായി പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.