ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗത്വം നേടിയ വലീദിന് ആദരം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ: ഖത്തര്‍ ദേശീയ ടീമില്‍ അംഗത്വം ലഭിച്ച തലശ്ശേരി സ്വദേശി നായന് വീട്ടില്‍ വലീദിനെ കുടുംബാഗങ്ങള്‍ ആദരിച്ചു. ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ഏക മലയാളിയാണ് വലീദ്.
ടി-ട്വന്റി ക്രിക്കറ്റ് ലോകക്കപ്പ് യോഗ്യതാ മത്സരങ്ങളിലേക്കുള്ള 18 അംഗ ടീമിലാണ് വലീദ് ഇടം നേടിയിരിക്കുന്നത്. പഠനകാലത്ത് കണ്ണൂര്‍ സര്‍വകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന വലീദ് വിവിധ പ്രായ വിഭാഗങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഭാര്യ: ഖന്‍സ സഫര്‍, മക്കള്‍: ഈമാന്‍, ഇമ്രാന്. കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയാണ് വലീദ്.
കഴിഞ്ഞ ദിവസം പാനൂര്‍ റെസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം അന്‍സാര്‍ കിടാരന് ഉപഹാരം കൈമാറി. ഭാര്യാ സഹോദരന് ഇബ്രാഹീം സഫര്‍ തൊപ്പിയണിയിച്ചു. കുടുംബ സമിതി ചെയര്മാന് സഫര്‍ അഹമ്മദ് പരിപാടി നിയന്ത്രിച്ചു. സാകിര്‍ അഹമ്മദ് സ്വാഗതവും ഫൈസല്‍ മൂസ നന്ദിയും പറഞ്ഞു.