Breaking News

ഖത്തറില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇതിനകം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായും ഗുരുതരമായ യാതൊരു പാര്‍ശ്വ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം.

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്.രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളോോ ആശുപത്രി അഡ്മിഷനുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് പഠനങ്ങളുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് .

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസംകഴിയുന്നതോടെ വൈറസ് പ്രതിരോധ ശേഷി കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബൂസ്റ്റര്‍ ഡോസിനുള്ളള അപ്പോയിന്റ്‌മെന്റ് വൈകിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ക്രിയാത്മകമായ വാക്‌സിനേഷന്‍ കാമ്പയിനും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചതാണ് ഖത്തറില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുവാന്‍ സഹായകമായത്.

ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ് . രണ്ടാമത്തെ വാക്‌സിനെടുത്ത് 6 മാസം പിന്നിട്ടവരൊക്കെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമടക്കം എല്ലാ വൈറസുകളേയും ഒരു പരിധിവരെ പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയത്.

Related Articles

Back to top button
error: Content is protected !!