അല്‍ വാബ് ഡയാലിസിസ് ആന്‍ഡ് ഡയബറ്റിസ് സെന്ററിന്റെ സ്മരണിക ഫലകം പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അനാച്ഛാദനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മാനേജ്മെന്റിന് കീഴില്‍ അബ്ന മുഹമ്മദ് അല്‍ മന റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവകാരുണ്യ സംഭാവനയായി നിര്‍മ്മിക്കുന്ന അല്‍ വാബ് ഡയാലിസിസ് ആന്‍ഡ് ഡയബറ്റിസ് സെന്ററിന്റെ സ്മരണിക ഫലകം പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അനാച്ഛാദനം ചെയ്തു. .
രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഔട്ട്പേഷ്യന്റ് സൗകര്യത്തില്‍ 78 വൃക്കസംബന്ധമായ ഡയാലിസിസ് ട്രീറ്റ്‌മെന്റ് സ്റ്റേഷനുകളും മൂന്ന് പെരിറ്റോണിയല്‍ ഡയാലിസിസ് യൂണിറ്റുകളും പ്രത്യേക നെഫ്രോളജി, ഡയബറ്റിക് ക്ലിനിക്കുകളും ഉള്‍പ്പെടും.
പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന പൊതുജന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യ സംരക്ഷണത്തില്‍ രാജ്യം കൈവരിച്ച വന്‍ മുന്നേറ്റങ്ങള്‍ക്കൊപ്പമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്.
”അല്‍ വാബ് ഡയാലിസിസ് ആന്‍ഡ് ഡയബറ്റിസ് സെന്റര്‍ സ്ഥാപിക്കുന്നത് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മികച്ച ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള എച്ച്എംസിയുടെ ശ്രമങ്ങളെ സഹായിക്കുന്നതാണെന്ന് എച്ച്എംസിയുടെ ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് ഡെവലപ്മെന്റ് ആന്റ് ആക്ടിംഗ് ചീഫ് ബിസിനസ് സര്‍വീസസ് മേധാവി ഹമദ് നാസര്‍ അല്‍ ഖലീഫ പറഞ്ഞു.
വൃക്കരോഗങ്ങളും പ്രമേഹവും രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അത്യാധുനിക അന്താരാഷ്ട്ര മെഡിക്കല്‍ സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന സുപ്രധാന മെഡിക്കല്‍ കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍മാന റിയല്‍ എസ്റ്റേറ്റ് കമ്പനി സിഇഒ അബ്ദുല്ല ബിന്‍ ഹമദ് അല്‍മാന പറഞ്ഞു.