Archived Articles

നാളെ മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത ,തണുപ്പും കൂടും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നാളെ മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത ,തണുപ്പും കൂടും . ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരം നാളെ ഡിസംബര്‍ 21 മുതല്‍ അടുത്ത ആഴ്ച പകുതി വരെ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടും.

ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായി കുറയാം. കൂടിയ താപനില 20-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10-17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും

രാജ്യത്തിന്റെ തെക്കന്‍, ബാഹ്യ പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രിയില്‍ താഴെവരെയെത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ കാലാവസ്ഥ കാരണം, തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ വീശാനും തിരശ്ചീന ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെ വരെ കുറയാനും സാധ്യതയുണ്ട്. കടല്‍ തിരമാലകള്‍ ചിലപ്പോള്‍ 10 അടി വരെ ഉയര്‍ന്നേക്കും .

Related Articles

Back to top button
error: Content is protected !!