ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സേവനങ്ങളില്‍ നാളെ മുതല്‍ താല്‍ക്കാലിക മാറ്റങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെയും സന്ദര്‍ശകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സേവനങ്ങളില്‍ നാളെ മുതല്‍ താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്തി.
മാറ്റങ്ങള്‍ ഇവയാണ്:
*2022 ജനുവരി 9 മുതല്‍, പുതിയ ഔട്ട്പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ മാത്രമേ അവരുടെ ഫിസിഷ്യന്‍ മുഖാമുഖം കാണൂ.
*ഫോളോ-അപ്പ് അപ്പോയിന്റ്മെന്റുകളുള്ള രോഗികള്‍ക്ക് അവരുടെ അപ്പോയിന്റ്മെന്റുകള്‍ ഫിസിഷ്യനുമായി ടെലിഫോണ്‍ കണ്സള്ട്ടേഷന് വഴി നടത്തും.
*ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ എസ്. എം. എസ്. മുഖേന സ്ഥിരീകരിക്കുകയും കണ്സള്ട്ടേഷന് ദിവസം തന്നെ ഫിസിഷ്യന്‍ രോഗിയെ ടെലിഫോണ്‍ ചെയ്യുകയും ചെയ്യും.
*രോഗിക്ക് നേരിട്ടുള്ള കണ്സള്ട്ടേഷന് ആവശ്യമാണെന്ന് ഡോക്ടര്‍ തീരുമാനിക്കുകയാണെങ്കില്‍, ഇത് ക്രമീകരിക്കുകയും രോഗിയെ എസ്. എം. എസ് വഴി അറിയിക്കുകയും ചെയ്യും.