Breaking News

ഖത്തറില്‍ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍കൂടി സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍കൂടി സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ലീബൈബ് ഹെല്‍ത്ത് സെന്റര്‍, മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍, സൗത്ത് അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ചത്.
തീരുമാനം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഖത്തറികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ പ്രാഥമികാരോഗ്യ കോര്‍പ്പറേഷനുമായി അഫിലിയേറ്റ് ചെയ്ത് 28 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്.

2023 ആദ്യ പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍, ഉമ്മു സനീം ഹെല്‍ത്ത് സെന്റര്‍, പുതിയ അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!