
ഒരാഴ്ചക്കകം ഒരു ലക്ഷത്തിലധികം കോവിഡ് വാക്സിന് നല്കി ഖത്തര്‍ വാക്സിനേഷന് സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ഉംസലാലിനടുത്തുളള ബു ഗാര്‍നിലെ ഖത്തര്‍ വാക്സിനേഷന് സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടര്‍ ജനുവരി 9-ന് ആരംഭിച്ചതിന് ശേഷം 100,000-ലധികം കോവിഡ്-19 വാക്സിന് ഡോസുകള്‍ നല്‍കിയതായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അറിയിച്ചു.
പ്രധാന ബിസിനസ്സ്, വ്യവസായ തൊഴിലാളികള്‍ക്കാണ് ഈ കേന്ദ്രം കോവിഡ് വാക്സിനുകള്‍ നല്‍കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കോനോകോഫിലിപ്സ്-ഖത്തര്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സൗകര്യം സ്ഥാപിച്ചത്.
പ്രതിദിനം 30,000 വാക്സിന് ഡോസുകള്‍ വരെ നല്‍കാനുള്ള ശേഷിയുള്ള കേന്ദ്രം പ്രധാനമായും ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് നല്‍കുക.
ഒന്നും രണ്ടും ഡോസുകളും ഇവിടെ നിന്ന് അര്‍ഹരായ ആളുകള്‍ക്ക് ലഭിക്കും.
ബു ഗാര്‍ണ്‍ വാക്സിനേഷന് സെന്റര്‍ അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുകയെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും അപ്പോയന്റ്മില്ലാത്തവര്ക്കും വാക്സിന് ലഭിക്കുന്നുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
വാക്സിനേഷന് സെന്ററിലെ ബുക്കിംഗും അപ്പോയിന്റ്മെന്റ് പ്രക്രിയയും പിന്തുണയ്ക്കുന്നതിനായി കോവിഡ്-19 വാക്സിനേഷന് ഷെഡ്യൂളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ തങ്ങളുടെ യോഗ്യരായ ജീവനക്കാര്‍ക്കായി യൂണിറ്റുമായി ബന്ധപ്പെടാനും വാക്സിനേഷന് അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു.
എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് ആരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ വാക്സിനുകള്‍ ലഭ്യമാണ്. യോഗ്യരായവര്‍ക്ക് 4027 7077 എന്ന ഹോട്ട് നമ്പറില്‍ വിളിച്ചോ പ്രൈറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ നര്‍ആകും എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യാം.