Archived Articles
നടുമുറ്റം റിപ്പബ്ലിക് ദിന മത്സരങ്ങള്‍ ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ:റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം എന്ന തലക്കെട്ടില്‍ നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉളളതിനാല്‍ ഓണ്‍ലൈന്‍ ആയിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സബ്ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ദേശഭക്തി ഗാനവും ജൂനിയര്‍ ,സീനിയര്‍ വിഭാഗത്തില്‍ പ്രസംഗ മത്സരവും കുടുംബങ്ങള്‍ക്കായി കൊളാഷ് മത്സരവുമാണ് നടത്തുന്നത്.ജനുവരി ഇരുപത്തഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും.താത്പര്യമുള്ളവര്‍ക്ക് https://forms.gle/yJkDvbpbnXY7xbG89 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്കായി 33620725,30632309 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.