Archived Articles
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, സമൂഹം ഉത്തരവാദിത്തത്തോടെ പെരുമാറണം
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് സ്ഥിതിഗതികളിലുള്ള പുരോഗതി പരിഗണിച്ച് നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പല ഇളവുകളും നിലവില്‍ വരുമെങ്കിലും കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലാത്തതിനാല്‍ സമൂഹം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആരോഗ്യ പ്രവര്‍ത്തര്‍.
കോവിഡ് സുരക്ഷ മാന ദണ്ഡങ്ങള്‍ പാലിച്ചും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ എത്രയും വേഗം വാക്സിനെടുത്തും കോവിഡിിനെതിരെ പ്രതിരോധം തീര്‍ക്കണം.