Archived Articles

ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ ഇന്ന് തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് – ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) സംഘടിപ്പിക്കുന്ന 2021-2022 സ്‌കൂള്‍ ഫിയസ്റ്റക്ക് ഇന്ന് തുടങ്ങും

വക്രയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2:30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും .മൂന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

2 മണിമുതല്‍ 2:30വരെയാണ് രെജിസ്‌ട്രേഷന്‍.

കവിതാ പാരായണം, വാര്‍ത്താ വായന, സംവാദം. പ്രഭാഷണം. എന്നീ ഇനങ്ങളില്‍ അറബിയിലും ഇംഗ്ലീഷിലുമാണ് മത്സരങ്ങള്‍ .സബ് ജൂനിയര്‍ (ഗ്രേഡ് 3- ഗ്രേഡ് 5), ജൂനിയര്‍ (ഗ്രേഡ് 6- ഗ്രേഡ് 8), സീനിയര്‍ (ഗ്രേഡ് 9-ഗ്രേഡ് 12) എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 18, 25, മാര്‍ച്ച് 4 എന്നീതിയ്യതികളിലായി നടക്കുന്ന സ്‌കൂള്‍ ഫിയസ്റ്റ-2022 നായി ആയിരത്തില്‍ പരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും, പ്രോത്സാഹനം നല്‍കാനുമായാണ് സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഖത്തര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഖത്തര്‍ ഫിന്‍ലാന്‍ഡ് സ്‌കൂള്‍, ഇബ്ന്‍ ഖല്‍ദൂണ്‍ പ്രിപ്പറേറ്ററി ബോയ്സ് സ്‌കൂള്‍, അല്‍ ഖുവാര്‍സിമി പ്രിപ്പറേറ്ററി സ്‌കൂള്‍ , ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ദി സ്‌കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, സ്റ്റാഫോര്‍ഡ് ശ്രീലങ്കന്‍ സ്‌കൂള്‍, അല്‍ ജസീറ അക്കാദമി, നോര്‍ഡ് ആഞ്ചെലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബംഗ്ലാദേശ് എംഎച്ച്എം സ്‌കൂള്‍ , രാജഗിരി പബ്ലിക് സ്‌കൂള്‍, ഗ്രീന്‍ വുഡ്് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഓക്‌സ്ഫോര്‍ഡ് ഇംഗ്ലീഷ് സ്‌കൂള്‍ , ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ലോയിഡന്‍സ് അക്കാഡമി , ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂള്‍ , ബ്രില്യന്റ്് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്പ്രിങ് ഫീല്‍ഡ് പ്രൈമറി സ്‌കൂള്‍ , മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ , സുകയിന പ്രിപ്പറേറ്ററി ഗേള്‍സ് സ്‌കൂള്‍, തുടങങിയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും .

Related Articles

Back to top button
error: Content is protected !!