Archived Articles

നടുമുറ്റം റിപ്പബ്ലിക് ദിന മത്സര വിജയികളെ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം എന്ന തലക്കെട്ടില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടുമുറ്റം ഖത്തര്‍ നടത്തിയ ഓണ്‍ലൈന്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

ജൂനിയര്‍, സീനിയര്‍ പ്രസംഗ മത്സരങ്ങള്‍,ഫാമിലി കൊളാഷ്,ദേശഭക്തിഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

ഫാമിലി കൊളാഷ് മത്സരത്തില്‍ ലിന്‍സി നോബിള്‍ ഒന്നാം സ്ഥാനവും സജ്‌ന ഷഹീര്‍ ,ഫൈറൂസ് ആരിഫ് എന്നിവര്‍ രണ്ടാം സ്ഥാനവുംഅന്റോനെറ്റ് റോസ് മൂന്നാം സ്ഥാനവും നേടി.ജൂനിയര്‍ പ്രസംഗമത്സരത്തില്‍ ആഇശ ഫാതിമ ബഷീര്‍ (എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ )ഒന്നാം സ്ഥാനവും ഐറേഷ് ഷിബു (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍)ആരാധന സജിത്ത്( ഒലീവ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍)എന്നിവര്‍ രണ്ടാം സ്ഥാനവും സിയ ഫാതിമ റാസിഖ്(ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി.


സീനിയര്‍ പ്രസംഗമത്സരത്തില്‍ അഷ്‌കര്‍ മുഹമ്മദ് വി എന്‍ (എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍) ഒന്നാം സ്ഥാനവും സാന്‍ഷ്യ ഷിബു (ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും ദിയ നോബിള്‍ (ഭവന്‍സ് പബ്ലിക് സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി.
)

ദേശഭക്തിഗാന മത്സരത്തില്‍ അഥീന സാറ അനില്‍ (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍) ദിയ ദീപു(ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ )ആരാധ്യ രദീപ് (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവര്‍ രണ്ടാം സ്ഥാനവും സാറ സുബുല്‍,സഹ്‌റ ആഷിഖ്(ഇരുവരും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നൈവേദ് പി വി, മൈസ അഹ്‌മദ്,സിയ ജാബിര്‍ (മൂവരും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

Related Articles

Back to top button
error: Content is protected !!