Breaking News
മെട്രാഷ് 2 വിലൂടെ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് നടപടികള്‍ വേഗത്തിലാക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. മെട്രാഷ് 2 വിലൂടെ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് നടപടികള്‍ വേഗത്തിലാക്കാം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നമ്പര്‍ പ്ളേറ്റ് ഫാക്ടറിയില്‍ മെട്രാഷ് 2 ലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ തന്നെ സജ്ജീകരിച്ചതിനാല് ഫാസ്റ്റ് ട്രാക്കില്‍ സേവനം ലഭിക്കും. രാവിലെ 6.30 മുതല്‍ വൈകുന്നേരം 7 മണിവരെ ഈ സേവനം ലഭ്യമാണ്.
മെട്രാഷ് 2 വഴി മുന്‍കൂര്‍ പണമടക്കുന്നവര്‍ക്ക് ഏറെ സമയം ലാഭിക്കാനാകും. പണമടക്കുന്ന കൗണ്ടറില്‍ വരി നില്‍ക്കാതെ എത്രയും വേഗം വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ഫാക്ടറിയില്‍ നമ്പര്‍ പ്ളേറ്റ് ഫിക്സ് ചെയ്യുന്ന യൂണിറ്റിലേക്ക് പോകാം.