അല്‍ മവാസിം ഗ്രൂപ്പിന്റെ ലീഗല്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്റ് സര്‍വിസസ് ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ‘ലീഗല്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്റ് സര്‍വിസസ് പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു . ജനോപകാരപ്രദമായ സേവനങ്ങള്‍ നിര്‍വഹിക്കുന്നത് ഈ ലോകത്ത് മാത്രമല്ല പരലോകത്തും പ്രതിഫലം ലഭിക്കുന്ന പുണ്യ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംരംഭകര്‍ക്ക് ഉപയോഗ പ്രദമായ ബിസിനസ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുക എന്ന ഉത്തമ ലക്ഷ്യത്തോടെയാണ്, ഈ സംരംഭം തുടങ്ങുന്നതെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് അല്‍ ഹുദവി അഭിപ്രായപ്പെട്ടു.
ഖത്തറില്‍ വക്ര , ദോഹ, സ്പോര്‍ട്സ് സിറ്റി മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഗ്രൂപ്പിന് ദുബൈയിലും ഈജിപ്തിലും ഇന്ത്യയിലും ഓഫീസുകളുണ്ട്. 2026 ഓടെ യൂറോപ്പിലും ബ്രാഞ്ചുകള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ ഹുദവി പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അല്‍മവാസിം അക്കാദമി, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും, അറബി പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജാഫര്‍ ഖാന്‍ കേച്ചേരി അഭിപ്രായപ്പെട്ടു, ഖത്തറിലെ പ്രവാസികള്‍ക്ക് അല്‍ മവാസിം ഗ്രൂപ്പ് നല്‍കുന്ന സേവനങ്ങളും പിന്തുണയും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സമീര്‍ മൂപ്പന്‍ , ഡി.എസ്.എം. ഹെല്‍ത്ത് കെയര്‍ മാനേജര്‍ ജാഫര്‍ , എഞ്ചിനീയര്‍.ഹമദ് അല്‍ ഖാദിര്‍, ഖാലിദ് മഖ്ബൂല്‍ അല്‍ എബിസി, നൈജീരിയന്‍ ബിസിനസുകാരനായ മൂസ , സീ ഇന്റര്‍നാഷണല്‍ കണ്‍സല്‍ട്ടന്‍സി ഡയരക്ടര്‍ സഫര്‍ ഇക്ബാല്‍ സാഹിബ്, മീഡിയ പ്ളസ് സി.ഇ. ഒ. അമാനുല്ല വടക്കാങ്ങര , മുഹമ്മദ് കല്ലാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.