വിവിധ വകുപ്പുകളില്‍ നിന്നുള്ള 2,220 തൊഴിലാളികളെ ആദരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പബ്‌ളിക് സര്‍വീസസ് അഫയേഴ്സ് സെക്ടര്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള 2,220 വിശിഷ്ട തൊഴിലാളികളെ ആദരിച്ചു.
പൊതു ശുചിത്വ വകുപ്പ്, പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്, മെക്കാനിക്കല്‍ എക്യുപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലെ തൊഴിലാളികളും ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ദോഹ ബാങ്ക്, അല്‍ മീര, ഊരീദു എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആദരം.
ആദരിക്കല്‍ ചടങ്ങില്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്രോപ്പര്‍ട്ടി അഫയേഴ്‌സ് മേധാവി അഹമ്മദ് അലി അല്‍ ഹന്‍സാബ്, ദോഹ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് നാസര്‍ എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തെ സേവിക്കുന്നതിലും ശുചിത്വം നിലനിര്‍ത്തുന്നതിലും ശ്രദ്ധിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വികസന പ്രക്രിയയിലും വിവിധ പ പങ്കാളിത്തം ഉറപ്പുവരുത്തുന്ന എല്ലാ തൊഴിലാളികളെയും പരിഗണിക്കുകയെന്ന ഖത്തറിന്റെ പൊതുവായ സമീപനത്തിന്റെ ഭാഗമാണിത്.