
പണപ്പെരുപ്പം കാരണം ചരക്ക് ഡിമാന്‍ഡ് കുറയും, വ്യോമഗതാഗതം ചിലവേറും . ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ
അമാനുല്ല വടക്കാങ്ങര
ദോഹ: പണപ്പെരുപ്പം കാരണം ചരക്ക് ഡിമാന്‍ഡ് കുറയുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍. വ്യോമയാന മേഖലയിലെ അനുദിനം ഉയരുന്ന എല്ലാ ചെലവുകളും ഉള്‍ക്കൊള്ളാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയില്ലെന്നും ചിലത് യാത്രക്കാര്‍ക്ക് കൈമാറേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈനുകള്‍, വ്യോമയാന മൂല്യ ശൃംഖല, സര്‍ക്കാരുകള്‍ എന്നിവയില്‍ നിന്നുള്ള ഉന്നത നേതൃത്വം ഒത്തുകൂടിയ 78-ാമത് അയാട്ട വാര്‍ഷിക പൊതുയോഗത്തിലാണ് അല്‍ ബേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.വിമാനയാത്ര ചിലവേറിയതാകുമെന്ന വ്യകത്തമായ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.