
അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു
റഷാദ് മുബാറക്
ദോഹ. അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു. കോര്‍ണിഷില്‍ ലോക കപ്പ് കൗണ്ട് ഡൌണ്‍ ക്ലോക്കിനടുത്തു വെച്ച് ലയണല്‍ മെസ്സിയുടെ ജന്മദിനാഘോഷത്തോടെനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ദോഹയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി അര്‍ജന്റീനന്‍ ആരാധകരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം നടന്നത്.
ഇന്ത്യന്‍ സ്പോര്‍ട്്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി മെമ്പര്‍ വര്‍ക്കി ബോബന് അര്‍ജന്റീനന്‍ വംശജനും ടീം ആരാധകനുമായ മാഴ്സലോക്ക് നല്കി ലോഗോ പ്രകാശനം ചെയ്തു. മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് അര്‍ജന്റീനന്‍ പതാകയും മെസ്സിയുടെ ഫോട്ടോയും ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. അര്‍ജന്റീന ജേഴ്സിയുമണിഞ്ഞെത്തിയ നൂറുക്കണക്കിന് ആരാധകര്‍ ചടങ്ങിന് മാറ്റുകൂട്ടി .
ദോഹയില്‍ നടക്കാനിരിക്കുന്ന ലോക കപ്പില്‍ അര്‍ജന്റീന ടീമിന് സപ്പോര്‍ട്ട് ചെയ്യുന്ന വിധം വത്യസ്തമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ അറിയിച്ചു.