
Breaking News
ഇലക്ട്രോണിക് ചെക്ക് കണ്‍വേര്‍ഷന്റെ ആദ്യ ദിനം 80 മില്യണ്‍ റിയാല്‍ വിലമതിക്കുന്ന 3,000 ചെക്കുകള്‍ തീര്‍പ്പാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇലക്ട്രോണിക് ചെക്ക് കണ്‍വേര്‍ഷന്റെ (ഇസിസി) പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ആദ്യ ദിവസം തന്നെ 80 മില്യണ്‍ റിയാല്‍ വിലമതിക്കുന്ന 3,000 ചെക്കുകള്‍ തീര്‍പ്പാക്കിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി.
ഈ മാസം ആദ്യമാണ് ക്യുസിബി ഇസിസി സംവിധാനത്തിന്റെ വിപുലീകരണം പ്രഖ്യാപിച്ചത്. അതനുസരിച്ച് വാരാന്ത്യങ്ങളിലും എല്ലാ ഔദ്യോഗിക അവധി ദിവസങ്ങളിലും ഉള്‍പ്പെടെ ആഴ്ചയിലുടനീളം ചെക്ക് കണ്‍വേര്‍ഷന്‍ സേവനം നടപ്പിലാക്കാന്‍ എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിച്ചിരുന്നു.