
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്തെ ജിസിസി എയര്‍ ഷട്ടില്‍ സര്‍വീസ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള കളിയാരാധകരെ കൊണ്ടുവരുന്നതിനായി വിവിധ എയര്‍ലൈനുകളുമായി സഹകരിച്ച് ഏര്‍പ്പെടുത്തുന്ന ജിസിസി എയര്‍ ഷട്ടില്‍ സര്‍വീസ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജിസിസി എയര്‍ ഷട്ടില്‍ സര്‍വീസ് പ്രതിദിനം 94 റൊട്ടേഷനുകള്‍ നടത്തും. ഷട്ടില്‍ സര്‍വീസ് വിമാനങ്ങള്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. ജിസിസി മേഖലയ്ക്ക് പുറത്ത് നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സൗകര്യമൊരുക്കും.
ലുസൈല്‍ സൂപ്പര്‍ കപ്പിന് മുന്നോടിയായി ഈ മാസം ഏഴാം തിയ്യതി മുതല്‍ തന്നെ ദോഹ അന്താരാഷ്ട്ര വിമാനത്താവളം ഷട്ടില്‍ സര്‍വീസിനായി തുറന്നിരുന്നു. വരും ദിവസങ്ങളില്‍ പല വിമാനങ്ങളുടേയും സേവനം അങ്ങോട്ട് മാറ്റുന്നതോടെ വിമാനത്താവളം കൂടുതല്‍ സജീവമാകും.