ഓര്‍മകളില്‍ കെ.ജി സത്താര്‍ ലോഗോ, പോസ്റ്റര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ നടക്കുന്ന ‘ഓര്‍മകളില്‍ കെജി സത്താര്‍’ എന്ന സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐസിസി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നിര്‍വഹിച്ചു .കെ ജി സത്താര്‍ക്കയുടെ പാട്ടുകള്‍ നേരില്‍ കേട്ട ഓര്‍മകള്‍ പങ്കുവെക്കുകയും അത്തരം പാട്ടുകളെ പുതു തലമുറക്കു പരിചയെപടത്തുന്നതും ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഖത്തര്‍ കെഎംസിസി പ്രസിഡന്റ് സാം ബഷീര്‍ , ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി , ഖത്തര്‍ ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ് , ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും ഫോക് ഖത്തര്‍ പ്രസിഡണ്ടുമായ കെ കെ ഉസ്മാന്‍ , സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ് , ഇസ് ലാമിക് എക്സ്ചേഞ്ച് പ്രതിനിധി അയ്യൂബ് , മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ , സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ അബ്ദു റൗഫ് കൊണ്ടോട്ടി , ഡോ. റഷീദ് പട്ടത്ത് , അഡ്വ ജാഫര്‍ഖാന്‍ കേച്ചേരി , വണ്‍ ടു വണ്‍ മീഡിയ ചെയര്‍മാന്‍ മന്‍സൂര്‍ അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സറീന അഹദ് , നിമിഷ നിഷാദ് , ഈ .എം . സുധീര്‍ , നൗഷാദ് മതയൊത്ത്, അഷ്‌റഫ് പട്ടു, സെലിം ആഠഗ, അലി കളത്തിങ്കല്‍, ഷെമീം മുഹമ്മദ്, ജഅ തലായി, ഗഠഗ മുഹമ്മദ്, ജിജേഷ് കോടക്കല്‍, ആരിഫ് വടകര, ഷക്കീദ്, നിസാര്‍ കണ്ണൂര്‍, ജസീല്‍, റെഷീദ് പുതുക്കുടി, ഇര്‍ഷാദ് ഇസ്മയില്‍, ഷെരീഫ്, അന്‍സാബ്, നൗഫല്‍, മുറത്ത്, ഷെഹ്ബീര്‍ പാട്ടുകാരായ സലിം പാവറട്ടി , ആഷിഖ് മാഹി , ഹാരിബ് ഹുസൈന്‍ , മുസ്തഫ ഹസ്സന്‍ , റഷാദ് ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര് പോസ്റ്റര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.
ഗുല്‍ മുഹമ്മദ് ഫൌണ്ടേഷന്‍ & പ്രോഗ്രാം ചെയര്‍മാന്‍ കെ ജി റഷീദ് സ്വാഗതം ആശംസിച്ചു . തന്റെ പിതൃസഹോദരന്റെ പേരില്‍ ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുക എന്നതു ഏറെ കാലത്തെ സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ബാബു വടകര , പ്രോഗ്രാം ഡയറക്ടര്‍ ഫൈസല്‍ അരീക്കാട്ടയില്‍ , പ്രോഗ്രാം ക്രീയേറ്റീവ് ഹെഡ് രതീഷ് മാത്രാടന്‍, തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു .
പ്രോഗ്രാം ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഷെഫീര്‍ വാടാനപ്പള്ളി മുഖ്യ അവതാരകനായ പരിപാടിയില്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ മൂസ , ഗസ്റ്റ് കോര്‍ഡിനേറ്റര്‍ മുസ്തഫ എലത്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം ആര്‍ട് ഡയറക്ടര്‍ ഫര്‍ഹാസ് മുഹമ്മദ് നന്ദി പറഞ്ഞു .
സെപ്റ്റംബര്‍ 29 വ്യാഴം വൈകീട്ട് 6-30 മുതല്‍ ഐസിസി അശോക ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. കാലോചിതമായ വിഷയങ്ങള്‍ എഴുതിയും പാടിയും വ്യത്യസ്തമായ സംഗീതം നല്‍കിയും മാപ്പിളപ്പാട്ടിനു സമഗ്ര സംഭാവന നല്‍കിയ അതുല്യ പ്രതിഭയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കുന്ന സംഗീത സന്ധ്യ അവിസ്മരണീയമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘാടകര്‍ നടത്തുന്നത്.