Breaking News
കാലഹരണപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതിന് രണ്ട് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കാലഹരണപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതിന് രണ്ട് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. സ്വാറ ഹൂദ് അല്‍ ഗല്യ ട്രേഡിംഗ് കമ്പനി (മാള്‍ ഓഫ് ഖത്തര്‍), ഫാസിഹ് അല്‍ അറബ് ട്രേഡിംഗ് കമ്പനി (അല്‍ വുകൈര്‍) എന്നിവയാണ് വാണിജ്യ വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടച്ചത്.
എക്സ്പയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ കടയില്‍ വില്പനക്കായി പ്രദര്‍ശിപ്പിക്കല്‍ ഖത്തറില്‍ കുറ്റകരമാണ്.
സ്വാറ ഹൂദ് അല്‍ ഗല്യ ട്രേഡിംഗ് കമ്പനി ഒരു മാസവും ഫാസിഹ് അല്‍ അറബ് ട്രേഡിംഗ് കമ്പനി രണ്ടാഴ്ചത്തേക്കുമാണ് അടച്ചിടുവാന്‍ മന്ത്രാലയം നിര്‍ദേശിച്ചത്.