തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്ക് സഹായവുമായി ഖത്തറിലെ നിരവധി സ്ഥാപനങ്ങള്‍ രംഗത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ: സിറിയയിലെയും തുര്‍ക്കിയെയിലെയും വിനാശകരമായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഖത്തറിലെ നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തിയതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു.
ദുരിതാശ്വാസ രംഗത്ത് ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും തുടക്കം മുതല്‍ തന്നെ സജീവമാണ്.
സിറിയയിലെയും തുര്‍ക്കിയെയിലെയും ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പയിനായി ഫെബ്രുവരി 7 ചൊവ്വാഴ്ച വരുമാനത്തിന്റെ 100% സംഭാവന ചെയ്യുമെന്ന് മുഹമ്മര്‍ ആല്‍ ഫഹാം റെസ്റ്റോറന്റ് പ്രഖ്യാപിച്ചു.
മുശൈരിബിലെ സൊലേല്‍ ബൊത്തീഖും ചൊവ്വാഴ്ചത്തെ മുഴുവന്‍ വരുമാനവും ഇതേ കാമ്പെയ്നിനായി പ്രഖ്യാപിച്ചു. ഷുഗര്‍ ആന്റ് സ്പൈസ് തങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്ന് വെളിപ്പെടുത്തി.
വടക്കന്‍ സിറിയയിലെ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തരമായി വിതരണം ചെയ്യുന്നതിനായി തങ്ങളുടെ മിഷന്റെ സ്റ്റോക്കില്‍ നിന്ന് 4,800 ഭക്ഷണപ്പൊതികള്‍ അനുവദിച്ചതായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പുതപ്പുകളും ഷെല്‍ട്ടര്‍ കിറ്റുകളും ലഭ്യമാക്കിയതായും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.