Breaking NewsUncategorized
തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ടീം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
അമാനുല്ല വടക്കാങ്ങര
തെക്കന്‍ തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ തുര്‍ക്കി പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ലെഖ്വിയ) ഖത്തരി ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുന്നു.
ഫീല്‍ഡ് ഹോസ്പിറ്റല്‍, ദുരിതാശ്വാസ സഹായം, ടെന്റുകള്‍, ശീതകാല സാമഗ്രികള്‍ എന്നിവയ്ക്ക് പുറമെ പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളും ഖത്തരി റെസ്ക്യൂ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു.
ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പ് ചൊവ്വാഴ്ച തന്നെ തുര്‍ക്കിയിലെ അദാന വിമാനത്താവളത്തിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു