Breaking News
സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയ കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയ കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . പലാക്കില്‍ മാളിയക്കല്‍ ഉസ്മാന്‍ കോയ (64 വയസ്സ് ) ആണ് മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.
ഖത്തറിലുളള മകള്‍ മറിയമിന്റേയും മരുമകന്‍ നിഷാന്‍ ഉസ് മാന്‍ സ്രാങ്കിന്റകത്തിന്റേയും കൂടെ താമസിക്കുന്നതിനാണ് സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയത്.
ഖത്തറില്‍ നിര്യാതനായ പലാക്കില്‍ മാളിയക്കല്‍ ഉസ്മാന്‍ കോയയുടെ മയ്യത്ത് ഖബറടക്കം ഇന്ന് ഇശാ നമസ്‌ക്കാരശേഷം ഖത്തറില്‍ നടക്കുന്നതാണ്.
കോഴിക്കോട്ടെ മയ്യത്ത് നമസ്‌ക്കാരം നാളെ രാവിലെ 9:00 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.