Breaking NewsUncategorized
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റായി ഖത്തറിനെ തിരഞ്ഞെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റായി ഖത്തറിനെ തിരഞ്ഞെടുത്തു. ബോര്‍ഡിന്റെ 153-ാമത് സെഷനിലാണ് ഖത്തറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.
ആരോഗ്യ സംരക്ഷണ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ വഹിച്ച മുന്‍നിര പങ്കിന്റെ അംഗരാജ്യങ്ങളുടെ അംഗീകാരവും എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ശക്തമായ പിന്തുണയുമാണ് പ്രസിഡന്റായി ഖത്തറിനെ തിരഞ്ഞെടുത്തത് സൂചിപ്പിക്കുന്നത്.