Breaking NewsUncategorized
ഖുര്‍ആന്‍ കത്തിക്കുന്നത് നിരോധിക്കണമെന്ന ഡാനിഷ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ ഖത്തര്‍ സ്വാഗതം ചെയ്തു
ദോഹ: വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നത് നിരോധിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിലേക്ക് അയച്ചുവെന്ന ഡാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. വിദ്വേഷ പ്രസംഗവും ഇസ്ലാമോഫോബിയയും തടയുവാന്‍ ഇത് സഹായകമാകുമെന്ന് ഖത്തര്‍ വിലയിരുത്തി.
വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കുന്നത് തടയാനുള്ള ആഹ്വാനങ്ങളോടുള്ള ഡാനിഷ് സര്‍ക്കാരിന്റെ പ്രതികരണത്തിനും സമാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ നിന്ന് സമാനമായ നടപടികളുണ്ടാകണമെന്ന ആഗ്രഹത്തിനും ഖത്തര്‍ ഭരണകൂടത്തിന്റെ അഭിനന്ദനം വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിദ്വേഷം വളര്‍ത്തുന്ന, അക്രമത്തിന് പ്രേരിപ്പിക്കുന്ന, ജനങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.