Breaking News

ഖത്തറില്‍ ഗൂഗിള്‍ പേ സേവനവുമായി ഖത്തര്‍ നാഷണല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഗൂഗിള്‍ പേ സേവനവുമായി ഖത്തര്‍ നാഷണല്‍ ബാങ്ക് . മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് ഗൂഗിളുമായി സഹകരിച്ചാണ് ഗൂഗിള്‍ പേയിലൂടെ ഏറ്റവും നൂതനമായ പേയ്മെന്റ് രീതി ഖത്തറിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഖത്തര്‍ നാഷണല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വിവിധ നൂതന ഡിജിറ്റല്‍ പേയ്മെന്റ് രീതികളുടെ ഏറ്റവും പുതിയ പതിപ്പാണ്
ഗൂഗിള്‍ പേ . ലളിതവും ഉപഭോക്തൃ സൗഹൃദവുമായ പേയ്മെന്റ് അനുഭവം പ്രയോജനപ്പെടുത്തുന്നതിന് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്മെന്റ് രീതിയാണ് ഈ സേവനം.

ക്യുഎന്‍ബി ഉപഭോക്താക്കള്‍ ഗൂഗിള്‍ വാലറ്റ് ആപ്പ് തുറക്കുകയോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്ത് അവരുടെ ക്യുഎന്‍ബി കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്നിടത്തെല്ലാം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പേയ്മെന്റുകള്‍ നല്‍കാം.

‘ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഖത്തറില്‍ ഗൂഗിള്‍ പേ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമാണുള്ളത്.
സേവന ലോഞ്ചിനെക്കുറിച്ച് ക്യുഎന്‍ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിംഗ് ജനറല്‍ മാനേജര്‍ ആദില്‍ അല്‍ മാല്‍ക്കി പറഞ്ഞു,

ക്യുഎന്‍ബിയുടെ കാര്‍ഡുകളും പേയ്മെന്റ് ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഉപഭോക്തൃ കേന്ദ്രീകൃതതയോടെ ഏറ്റവും പ്രസക്തവും സാങ്കേതികമായി നൂതനവുമായ പേയ്മെന്റ് ഓപ്ഷനുകളാണ് നടപ്പാക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരവും സുരക്ഷയും ് നല്‍കുന്നതില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ആല്‍ മാലികി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!