ഖത്തര്‍ ഹാദിയ മെഗാ ഫെസ്റ്റ് സമാപിച്ചു: ബര്‍സാന്‍ ജേതാക്കള്‍
ദോഹ: പുണ്യ റബീഇന്റെ വരവേല്‍പ്പിനോടനുബന്ധിച്ച് ഖത്തര്‍ ഹാദിയ സംഘടിപ്പിച്ച ‘റബീഉല്‍ ഖുലൂബ്’ സമാപിച്ചു. അല്‍-ശഹാനിയയിലെ അല്‍-ഗാലിയ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങറിയത്.
പ്രമുഖ വിദ്യഭ്യാസ പ്രവര്‍ത്തകന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യാതിഥിയായി. വിവിധ മേഖലകളില്‍ പ്രവര്‍ത്തുക്കുന്ന ഇരുന്നൂറിലധികം ഹുദവി പ്രതിനിധികള്‍ പരിപാടിയില്‍ പങ്ക്‌ചേര്‍ന്നു.
പ്രവാചക പ്രകീര്‍ത്തനങ്ങളോടെ പ്രാരംഭം കുറിച്ച ഫെസ്റ്റ് മാര്‍ച്ച് പാസ്റ്റ്്, മോക്ക് ഇന്റര്‍വ്യൂ, മുട്ടിപ്പാട്ട്, ബുര്‍ദ്ദ, ഖവ്വാലി തുടങ്ങി പതിനഞ്ചോളം മല്‍ത്സരങ്ങളിലായി 29 ഉച്ചവരെ നീണ്ടു നിന്നു. ഫെസ്റ്റിനോടനുബന്ധിച്ചു ഫര്‍ദാന്‍, മര്‍ജാന്‍. ബര്‍സാന്‍, എസ്ദാന്‍, എന്നീ നാല് ടീമുകളായി തരം തിരിച്ച് കലാ മത്സരങ്ങളില്‍ ബര്‍സാന്‍ ജേതാക്കളായി.
ഫെസ്റ്റിന്റെ രണ്ടാം ഭാഗമായി മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റ് നവംബര്‍ രണ്ടാം വാരത്തില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ ഹാദിയ തെരഞ്ഞെടുത്ത പ്രത്യേക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. മാലിക്ക് ഹുദവി നൈസാം ഹുദവി കക്കാട്ടിരി, സാലിഹ് ഹുദവി, അഷ്റഫ് ഹുദവി കാട്ടുമുണ്ട, ഡോക്ടര്‍ അലി അക്ബര്‍ ഹുദവി, റഷീദ് ഹുദവി, അഹ്‌മദ് ഹുദവി, റിയാസ് ഹുദവി, റാഫി ഹുദവി, ഷംനാസ് ഹുദവി, ജുബൈര്‍ ഹുദവി, അസ്ഹര്‍ ഹുദവി പട്ടര്‍ക്കടവ്, മുനവ്വിര്‍ ഹുദവി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു