Breaking NewsUncategorized
എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 ഖത്തര്‍ ടിക്കറ്റ് വില്പന ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര
ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
ഇരുപത്തിനാല് ദേശീയ ടീമുകള്‍ മാറ്റുരക്കുന്ന പതിനെട്ടാമത് എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ഫാന്‍ എന്‍ട്രി വിസയുമായോ ഹയ്യ കാര്‍ഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന് റാബിയ അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റുകള്‍ക്ക്
http://tickets.qfa.qa/afc2023 സന്ദര്‍ശിക്കുക